പി.ടി.എ

 അദ്ധ്യാപക രക്ഷാകര്‍ത്തൃസമിതി...പ്രവര്‍ത്തനങ്ങളിലൂടെ....
ഒരു സ്കുളിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താന്‍കഴിയും. അവിടുത്തെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കാര്ക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാന്‍ കഴിയും.ഈയൊരു വിശ്വാസത്തോടെയാണ് നടുവട്ടം ഗവ.എല്‍.പി.സ്കൂള്‍ പി.ടി.എ പ്രവര്‍ത്തിക്കുന്നത്.         സ്കൂളിന്റെ  പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ഒരു  പി.ടി.എ യ്ക്ക് നിയപരമായി ഇടപെടാന്‍ കഴിയുന്ന തരത്തിലും സ്കൂള്‍പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കിത്തീര്‍ക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കിവരുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പി.ടി.എ സഹായകരമായ നിലപാടുകള്‍ വളരെയേറെ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുണ്ട്.
ഓണസദ്യ
വളരെ ഗംഭീരമയൊരു ഓണസദ്യതന്നെ ഇക്കുറിയും ഓണത്തിന് പി.ടി.എയുടെ നേതൃത്വത്തില്‍ നല്‍കാന്‍ കഴിഞ്ഞു. പി.ടി.എ അംഗങ്ങള്‍ രാത്രിയില്‍പ്പോലും സ്കൂളില്‍ തങ്ങിയാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മികവ്
കുട്ടികളുടെ ക്ലാസ് റും പ്രവര്‍ത്തനങ്ങളു‍ടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച മികവ്, കുട്ടികളുടെ സൃഷ്ടികള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്ന മയില്‍പ്പീലി, ഹരിപ്പാട്   സബ് ജില്ലയില്‍ത്തന്നെ ആദ്യമായി ഒരു എല്‍.പി.സ്കൂളിന്  വിപുലമായ ബ്ലോഗ് ആരംഭിക്കാന്‍ കഴിഞ്ഞതും പി.ടി.എയുടെ സമ്പൂര്‍ണ്ണ സഹകരണത്തോടു കൂടിയാണ്.
സ്കൂളിനു സ്വന്തമായൊരു മൈക്ക്
വളരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയമാണിത്. സര്‍ക്കാര്‍ വിദ്യാലയമാണെങ്കില്‍ കൂടി ചില പരിമിതികള്‍ അവശേഷിക്കുന്നുണ്ട്.  സ്കൂളിനൊരു മൈക്ക് ഇല്ല എന്നത് ഒരു പരിമിതിയായി അവശേഷിക്കുന്നു. എല്ലാറ്റിനു പുറത്തുനിന്ന് മൈക്ക് വാടകയ്ക്ക് എടുക്കേണ്ടതായി വരിക, ഓരോ പ്രാവശ്യവും ഇതിനായി പണം കണ്ടെത്താന്‍ കഴിയാറില്ല. പി.ടി.എ ഫണ്ട് പിരിച്ചെടുത്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സാഹചര്യമുള്ള കുട്ടികളല്ല ഇവിടെ പഠിക്കുന്നവര്‍ എന്നതുകൊണ്ടുതന്നെ മിക്കപ്പോഴും സാമ്പത്തികം പലതിനും തടസ്സമായിത്തീരുന്നു. അതുകൊണ്ട് അദ്ധ്യാപക രക്ഷാകര്‍ത്തൃസമിതി സ്കൂളിന് സ്വന്തമായി ഒരു മൈക്കു വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും മറ്റ് അഭ്യുദയകാംക്ഷികളേയും പി.ടി.എയുടെ നേതൃത്വത്തില്‍ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
  നിരവധി മഹാത്മാക്കള്‍ക്ക് ജന്മം നല്‍കിയ സ്കൂളാണിത്.  എ.പി.ഉദയഭാനുവിനേപ്പോലെയുള്ള അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിയാളുകള്‍ക്ക്  ഈ വിദ്യാലയം അറിവു പകര്‍ന്നിട്ടുണ്ട്. ഇത്രയ്ക്ക് പള്ളിപ്പാടിന്റെ സാമൂഹ്യചരിത്രത്തില്‍  നിസ്തുലമായപങ്ക് വഹിച്ച വിദ്യാലത്തിന്റെ വളര്‍ച്ച അത് നിലകൊള്ളുന്ന സമൂഹത്തിന്റെ വളര്‍ച്ചയുമായി ഇഴചേര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയം ഭാവിതലമുറക്കും വെളിച്ചം പകരാന്‍ നിലനില്‍ക്കണം. താന്നെ താനാക്കിയ ഈ വിദ്യാലയത്തെ നാളത്തെ തലമുറയ്ക്കുവേണ്ടി സംരക്ഷിക്കാനും തന്റെ വിദ്യാലയത്തിന്റെ ഇന്നുകളെ മനസ്സിലാക്കാനും ഇന്നലെകളില്‍ തന്നോടൊപ്പം  ഇവിടെ  ജീവിച്ചവരെ വീണ്ടുമൊരിക്കല്‍ കൂടി കണാനൂമുള്ള അവസരം ഒരുക്കിക്കൊണ്ടാണ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ എപ്രില്‍ 3 ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കുമെന്നാണ് പി.ടി.എ പ്രതീക്ഷിക്കുന്നത്.

നടേവാലേല്‍ സ്കൂളിന് സ്വന്തമായൊരു മൈക്ക് - സംഭാവന സ്വീകരിച്ചു തുടങ്ങി
          പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഹരികുമാറില്‍ നിന്നും സ്കൂള്‍ ഹെഡ്മിസ്ട്രസ് ശശിലേഖടീച്ചര്‍ ആദ്യസംഭാവന   സ്വീകരിക്കുന്നു                                                                              


നടുവട്ടം -നടുവട്ടം ഗവ.എല്‍.പി സ്കൂളിന് (നടേവാലേല്‍ സ്കൂള്‍ ) അദ്ധ്യാപക രക്ഷാകര്‍ത്തൃനമിതി  മുന്‍കൈയ്യെടുത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും അഭ്യുദയകാംക്ഷികളുടേയും  സഹായത്തോടെ  സ്കൂളിനൊരു മൈക്ക് പരിപാടി ആരംഭിച്ചു. സ്കൂളിലെ പരിപാടികള്‍ക്ക് മൈക്ക് പുറത്തുനിന്നും വിളിക്കേണ്ടതിനാല്‍ സാമ്പത്തികബുദ്ധിമുട്ടുമൂലം കഴിയാറുമില്ല. പാവപ്പെട്ട വീടുകളിലെ കുട്ടികളാണ്  ഇവിടെ പഠിക്കുന്ന കുട്ടികള്‍. പി.ടി,എ ഫണ്ടുപിരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ പണം നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാറില്ല. ഈ സാഹചര്യത്തിലാണ്  അറിവിന്റെ അക്ഷയഖനി തുറന്നിട്ട തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിനുവേണ്ടി  പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായം തേടാന്‍ പി.ടി.എ തീരുമാനിച്ചത്.തങ്ങളുടെ ഉയര്‍ച്ചയുടെ പടവുകളില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ വിദ്യാലയത്തെ സഹായിക്കാന്‍ തയ്യാറാണെന്ന്  പലരും അറിയിച്ചു കഴിഞ്ഞു. എല്ലാവരുടേയും സഹകരണത്തോടെ കട്ടികള്‍ക്ക് പ്രയോജനകരമായ നിരവധിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പി.ടി.എ ലക്ഷ്യമിടുന്നുണ്ട്. പണമാണ് പലതിനും തടസ്സമായിട്ടുള്ളത്.  സ്കൂളിനെ സഹായിക്കാന്‍ താല്‍പര്യമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളും സ്കൂള്‍ ഹെഡ് മിസ്ട്രസ്സിനെ വിവരം അറിയിക്കണമെന്ന്  താല്‍പര്യപ്പെടുന്നു.

LinkWithin

Related Posts Plugin for WordPress, Blogger...