വാര്‍ത്തകള്‍


ഗതകാല സ്മരണകളുയര്‍ത്തി 
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ചിറങ്ങിയ സ്കൂളിലേക്ക് വീണ്ടുമൊരിക്കല്‍ കൂടി.വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ചുവടുകള്‍ വെച്ചുതുടങ്ങിയ പഴയവിദ്യാലത്തിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ ഒരുവട്ടം കൂടിയെന്‍ പഴയവിദ്യാലയതിരുമുറ്റത്തെത്തുവാന്‍മോഹം.ഒ.എന്‍.വിയുടെ കവിത മൈക്കിലൂടെ  ഒഴുകിയെത്തുന്നു. പലരും സ്കൂള്‍ നടന്നുകണ്ടു.സ്കൂളിനുണ്ടായ മാറ്റത്തെ നേരിട്ടറിഞ്ഞു. മുമ്പുണ്ടായിരുന്നതില്‍ നിന്നും സ്കൂളിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു.പലരും അഭിപ്രായപ്പെട്ടു. പഴയമാവും അതിനുതാഴെ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് ബഞ്ചിലിരുന്ന് പലരും തങ്ങളുടെ സഹപാഠികളുമായി ഓര്‍മ്മകള്‍ പങ്കുവെച്ചു.  ഇതിനിടെ അവിടെ പഠിപ്പിച്ചിരുന്ന പല അദ്ധ്യാപകരും എത്തിച്ചേര്‍ന്നു. പഴയ തലമുറയില്‍പ്പെട്ടവരുടെ പങ്കാളിത്തം കുറവായിരുന്നു. അറിയാന്‍ കഴിഞ്ഞില്ലെന്ന പരാതി പലര്‍ക്കുമുണ്ടായി. പുതുതലമുറക്കാരായിരുന്നു ഏറെപ്പേരും. തന്നായി എന്നുള്ള അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്ന കരിംസാര്‍ ആയിരുന്നു യോഗം  ഉദ്ഘാടനം ചെയ്തത്.അദ്ദേഹം തന്റെ വിദ്യാലയാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.സ്കൂളിലെ കുട്ടികളുടെ സൃഷ്ടികളും എന്താണ് ഈ വിദ്യാലയത്തില്‍ നടക്കുന്നത് എന്നത്  പൊതു‍ജനങ്ങളെ അറിയിക്കാനും ഉദ്ദേശിച്ചുകൊണ്ട് പി.ടി.എ പുറത്തിറക്കിയ മികവ്ജേര്‍ണലിന്റെ പ്രകാശനം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഡ്വ.ശങ്കരന്‍ നമ്പൂതിരിക്ക് നല്‍കിക്കൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്ന ഗോവിന്ദന്‍ ആചാരി സാര്‍ നിര്‍വ്വഹിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്കൂളിലെ കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും സംഗമത്തിനു മാറ്റുകൂട്ടി. അദ്ധ്യാപകര്ക്കൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തങ്ങളുടെ വിദ്യാലയാനുഭവങ്ങള്‍ പങ്കുവെച്ചു.ചിലര്‍ തങ്ങള്‍ക്കൊപ്പം പഠിച്ച സഹപാഠികളെയോര്‍ത്ത് നെടുവീര്‍പ്പിട്ടു. തെരഞ്ഞെടുപ്പ് രംഗത്തു നിന്നുപോലും ചിലര്‍  ഓടിയെത്തി.പലര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം  ഒരനുഭവമായി മാറി. ഇനിയൊരിക്കല്‍ ഇതിനേക്കാള്‍ വിപുലമായി  കൂടണമെന്ന ആഗ്രഹത്തോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സമാപിച്ചു.
മൈക്കു വാങ്ങാന്‍ ഞങ്ങളുടെ സംഭാവന

സ്കൂളിനു സ്വന്തമായി മൈക്കു വാങ്ങാനുള്ള പി.ടി.എയുടെ ശ്രമത്തിന് അവിടെ പഠിപ്പിച്ച അദ്ധ്യാപകരുടെ പിന്തുണ. അവര്‍ തങ്ങളുടെ പെന്‍ഷന്‍ പണത്തില്‍ നിന്നും നിശ്ചിതതുക മൈക്ക് ഫണ്ടിലേക്ക് സംഭാവനനല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകകാട്ടി.ഇത് അവിടെയിരുന്നവര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. പി.ടി.എയുടെ ശ്രമങ്ങളെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല.

രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം -എ.ഇ.ഒ
നടുവട്ടം - കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണമെന്ന് ഹരിപ്പാട് ഉപ‍‍ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ഹേമലത അഭിപ്രായപ്പെട്ടു.നടുവട്ടം ഗവ.എല്‍.പി.സ്കൂള്‍ (നടേവാലേല്‍ സ്കൂള്‍ ) വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്കൂളുകളില്‍ കുട്ടികളെ ചേര്‍ത്തുകഴിഞ്ഞാല്‍ ഭൂരിപക്ഷം രക്ഷിതാക്കളും തിരിഞ്ഞു നോക്കാറില്ല.എന്നാല്‍ അദ്ധ്യാപക രക്ഷാകര്‍ത്തൃസമിതിയോഗം വിളിച്ചാല്‍ അണ്‍എയ്ഡഡ് സ്കൂളിലാണ് പഠിക്കുന്നകുട്ടിയുടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കും.എന്നാല്‍ പൊതുവിദ്യാലയങ്ങളില്‍ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസമാണ് നല്‍കുന്നത്. എ.ഇ.ഒ അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് സി.ജി.സന്തോഷ് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് .എസ്.ശശിലേഖ സ്വാഗതം പറഞ്ഞു. പി.ജി. ശ്രീധരന്‍, രമേഷ് ,തങ്കമണി എന്നിവര്‍ ആശംകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ചിത്ര കൃത‍ജ്ഞത രേഖപ്പെടുത്തി.
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു

LinkWithin

Related Posts Plugin for WordPress, Blogger...